29.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിവിധ വിശേഷാല്‍ ചടങ്ങുകള്‍ ആഗസ്റ്റ് 16ന്

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിവിധ വിശേഷാല്‍ ചടങ്ങുകള്‍ ആഗസ്റ്റ് 16ന്

29

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഇല്ലംനിറ, തൃപ്പുത്തരി, പ്രത്യക്ഷ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് തുടങ്ങിയ ചടങ്ങുകള്‍ ആഗസ്റ്റ് 16 ഞായറാഴ്ച്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 5.30 ന് പ്രത്യേകം തയ്യാറാക്കി വെച്ചിരിക്കുന്ന ഇരുന്നൂറ്റി അമ്പതോളം കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിനകത്ത് നമസ്‌കാര മണ്ഡപത്തില്‍ എത്തിക്കുകയും ക്ഷേത്രം മേല്‍ശാന്തി മുല്ലനേഴി ദിലീപന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജിച്ചതിനുശേഷം 8.30 മുതല്‍ ഭക്തജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.രാവിലെ 5.30ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ 1008 നാളികേരം കൊണ്ട് പ്രത്യക്ഷ മഹാഗണപതിഹോമവും അതിനുശേഷം ഗജപൂജ കഴിഞ്ഞ് ആനയൂട്ട് ചടങ്ങുകളും ഉണ്ടാകും.അന്നേദിവസം വിശേഷാല്‍ നിവേദ്യമായ തൃപ്പുത്തരി പായസവും ഉണ്ടായിരിക്കും. 500 ലിറ്റര്‍ പുത്തരി പായസം നിവേദിക്കും.ചെമ്മന്തിട്ട പാടശേഖരത്തില്‍ പ്രത്യേകം തയ്യാറാക്കിയ കതിര്‍ക്കറ്റകളാണ് ചടങ്ങിന് വേണ്ടി ഉപയോഗിക്കുന്നത്. ഞായറാഴ്ച നടക്കുന്ന വിശേഷാല്‍ ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുമെന്നും തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് കെ. കെ. സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡണ്ട് ഒ.എ. പരമേശ്വരന്‍, ജോ. സെക്രട്ടറി രാജീവ് തറയില്‍, മെമ്പര്‍ കെ.കെ. മണികണ്ഠന്‍, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!