30.8 C
Kunnamkulam
Monday, August 17, 2026
Home Bureaus Kunnamkulam തൃശൂര്‍ വൈ.എം.സി.എ സ്ഥാനാരോഹണ ചടങ്ങും സ്വീകരണ സമ്മേളനവും നടന്നു

തൃശൂര്‍ വൈ.എം.സി.എ സ്ഥാനാരോഹണ ചടങ്ങും സ്വീകരണ സമ്മേളനവും നടന്നു

40

വൈ.എം.സി.എ തൃശൂര്‍ സബ് റീജിയന്റെ 2026-2028 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുന്നംകുളം വൈ.എം.സി.എ രക്ഷാധികാരിയും മാര്‍ത്തോമ്മാ സഭ ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. സക്കറിയാസ് മാര്‍ അപ്രേം തിരുമേനിക്ക് നല്‍കിയ സ്വീകരണ സമ്മേളനവും കുന്നംകുളം വൈ.എം.സി.എ ഹാളില്‍ നടന്നു. ഞായറാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ച സമ്മേളനം വൈ.എം.സി.എ കേരള റീജിയന്‍ ചെയര്‍മാന്‍ പ്രൊഫ. അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സബ് റീജിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാറോക്കി അധ്യക്ഷത വഹിച്ചു. കുന്നംകുളം വൈ.എം.സി.എ സെക്രട്ടറി ജോഷി തരകന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കുന്നംകുളം വൈ.എം.സി.എ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മാര്‍ത്തോമ്മാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സക്കറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സബ് റീജിയനിലെ വൈ.എം.സി.എ യൂണിറ്റുകള്‍ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ നല്‍കി ആദരിക്കുകയും മുന്‍ സബ് റീജിയന്‍ ഭാരവാഹികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കേരള റീജിയന്‍ സെക്രട്ടറി പ്രിന്‍സിലി വിപിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എം. തോമസ് പുതിയ ഭാരവാഹികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കേരള റീജിയന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ചെയര്‍മാന്‍ റെജി വി. മാത്യു എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ സബ് റീജിയന്റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ ജോബിന്‍സ് പീറ്റര്‍ റ്റി. മറുപടി പ്രസംഗം നടത്തുകയും പുതിയ പ്രവര്‍ത്തന വര്‍ഷത്തെ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു. സബ് റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ജോസ് നെല്ലങ്കര ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വൈ.എം.സി.എയുടെ വിവിധ റീജിയണല്‍ ഭാരവാഹികളും സഭാ നേതാക്കളും അംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!