24.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Chavakkad ജില്ലാ അണ്ടര്‍-14 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി ഹഫീസ് ; എം.ഐ.സി.യില്‍ അനുമോദനം

ജില്ലാ അണ്ടര്‍-14 ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി ഹഫീസ് ; എം.ഐ.സി.യില്‍ അനുമോദനം

54

തൃശൂര്‍ ജില്ലാ അണ്ടര്‍-14 ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹഫീസിനെ അകലാട് എം.ഐ.സി. സ്‌കൂളിന്റെ നേതൃത്വത്തില്‍ ആദരിച്ചു. മികച്ച പ്രകടനത്തിലൂടെ ജില്ലാ ടീമില്‍ ഇടം നേടിയ ഹഫീസ് എം.ഐ.സി. സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അനുമോദന ചടങ്ങില്‍ മാനേജ്‌മെന്റ് അംഗങ്ങളും പി.ടി.എ. പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. സ്‌കൂള്‍ സെക്രട്ടറി പി.പി.ഹാഷിം പൊന്നാട അണിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, മാനേജര്‍ കബീര്‍ ഫൈസി, അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുസ്സലാം ബ്ലാങ്ങാട്, പ്രിന്‍സിപ്പല്‍ ഫിജുല, പി.ടി.എ. പ്രസിഡന്റ് ഷാഫി എടക്കഴിയൂര്‍ എന്നിവരും മറ്റ് പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!