30.3 C
Kunnamkulam
Friday, September 4, 2026
Home Bureaus Kunnamkulam നിയന്ത്രണം വിട്ട് പുറകോട്ടിറങ്ങിയ തടി ലോറി ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് അപകടം

നിയന്ത്രണം വിട്ട് പുറകോട്ടിറങ്ങിയ തടി ലോറി ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് അപകടം

52

കുന്നംകുളം – പട്ടാമ്പി റോഡില്‍ നിയന്ത്രണം വിട്ട് പുറകോട്ടിറങ്ങിയ തടി ലോറി ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 12:30 ഓടെ ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുന്നംകുളം പട്ടാമ്പി റോഡിലെ വണ്‍വേക്ക് സമീപത്താണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിന്റെ മുന്‍പില്‍ പോവുകയായിരുന്ന തടി ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഇറങ്ങുകയായിരുന്നു. പുറകോട്ട് ഇറങ്ങിയ തടി ലോറി ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ചാണ് നിന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കുന്നംകുളം നന്മ, ട്രാഫിക് ആംബുലന്‍സ് പ്രവര്‍ത്തകരും കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!