32.7 C
Kunnamkulam
Saturday, September 5, 2026
Home Bureaus Chavakkad തിരുവത്ര അയോദ്ധ്യ ബാലഗോപുലം ശോഭയാത്ര സംഘടിപ്പിച്ചു

തിരുവത്ര അയോദ്ധ്യ ബാലഗോപുലം ശോഭയാത്ര സംഘടിപ്പിച്ചു

6

ശ്രീകൃഷ്ണ ജയന്തിയോടനുബദ്ധിച്ച്. അഷ്ടമിരോഹിണി നാളില്‍ ചാവക്കാട് തിരുവത്ര അയോദ്ധ്യ ബാലഗോപുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്ര സംഘടിപ്പിച്ചു. മൂട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍. ഭജനയും, കൃഷ്ണരധാ ഗോപികമാര്‍ അടങ്ങുന്ന നൃത്തവും, ഘോഷയാത്രയില്‍ അച്ചന്റെ നെഞ്ചോട് ചെര്‍ത്ത് വെച്ച് ഉണ്ണി കണ്ണനായ് വേഷം ഇട്ട പിഞ്ചുകുഞ്ഞും വേറിട്ട കാഴ്ചയായി മാറി. നിരവധി ഉണ്ണിക്കണ്ണന്മാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തതും ശ്രദ്ധേയമായി. അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ദേശീയ പാത വഴി കടന്ന് അയോദ്ധ്യ സാംസ്‌ക്കാരിക നിലയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തോടെ സമാപനം കുറിച്ചു. പെരിയമ്പലം സാധു കൃഷ്ണാനന്ത സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കൃഷ്ണ രാധ നൃത്തവും ഉണ്ടായി.കെ ആര്‍ രാജേഷ്, കെ എന്‍ രാജേഷ്, പി എ രഘു,, ഗ്രീഷ്മ രാജേഷ്, അനീഷ ജിജെഷ്,ശ്രീജിത വിനയന്‍ തുടങ്ങിയവര്‍ നേതൃ നല്‍കി.

 

ADVERTISEMENT
error: Content is protected !!