എരുമപ്പെട്ടി പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ബുള്ളറ്റ് കാല്‍നടയാത്രക്കാരിയെ ഇടിച്ച് അപകടം. കാല്‍നടയാത്രക്കാരിയായ എരുമപ്പെട്ടി കുന്നത്തുപറമ്പില്‍ ലളിത (55) യ്ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറോടെയാണ് അപകടം നടന്നത്. കരിയന്നൂര്‍ സ്വദേശിനിയായ കൃഷ്ണ നിവാസില്‍ ഭാഗ്യലക്ഷ്മി (20) സ്‌കൂട്ടറുമായി പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേയ്ക്ക് വരുന്നതിനിടയില്‍ കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്ന ബുള്ളറ്റ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബുള്ളറ്റ് റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ലളിതയെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ലളിതയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ലളിതയെ 108 ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ബുള്ളറ്റ് കാല്‍നടയാത്രക്കാരിയെ ഇടിച്ചു; സ്ത്രീക്ക് തലക്ക് പരിക്ക്



