സ്വാതന്ത്ര്യ സമര സേനാനിയും, സര്‍വോദയ ദേശീയ നേതാവും പ്രമുഖഗാന്ധിയനുമായിരുന്ന തിരുവത്ര ദാമോദരന്റെ 18-ാം ചരമവാര്‍ഷിക ദിനം വിവിധ പരിപാടികളോടെ ഗുരുവായൂരില്‍ ആചരിച്ചു. കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദര്‍ജി സ്മൃതി ഫൗണ്ടേഷനും സംയുക്താമായി നഗരസഭ ഫ്രീഡം ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് പി.കോയക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍വോദയ ദര്ശന് ചെയര്മാന് എം പീതാംബരന് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവര്ത്തകന് കെ.സി. ശിവദാസന്‍ മുഖ്യ പ്രഭാഷകനായി. തിരുവത്ര ദാമോദരജി ട്രസ്റ്റ് ചെയര്‍മാനും റിട്ട: ജില്ലാ ജഡ്ജിയുമായ കെ. രമേഷ് ഭായ് ദാമോദരന്‍, കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡണ്ട് സജീവന് നമ്പിയത്ത്, കെ.പ്രദീപ് കുമാര്‍, കെ.ജയറാം തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച ഹിന്ദി അധ്യാപകര്‍ക്കുള്ള പുരസ്കാരവും ഹിന്ദി വിദ്യാഭ്യാസ പുരസ്കാരവും വിതരണം ചെയ്തു.



