26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur വേലൂര്‍ അര്‍ണോസ് പാതിരി ജൂബിലി മെമ്മോറിയല്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14ന്

വേലൂര്‍ അര്‍ണോസ് പാതിരി ജൂബിലി മെമ്മോറിയല്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14ന്

22

മഹാകവി അര്‍ണോസ് പാതിരിയുടെ കേരള പ്രവേശനത്തിന്റെ 325-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് എഴുത്തുകാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി വേലൂരില്‍ നിര്‍മ്മിച്ച അര്‍ണോസ് പാതിരി ജൂബിലി മെമ്മോറിയല്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14, തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.ഫാ.ഡോ. ഹെന്റി പട്ടരുമഠം എസ്.ജെ അധ്യക്ഷനാകും.ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ സന്ദേശം നല്‍കും.അര്‍ണോസ് ഗ്യാലറി ആന്റ് ഡോക്യുമെന്റേഷന്‍ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിക്കും.മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ.സി.ആര്‍. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ അര്‍ണോസ് ചെയര്‍ പത്രിക പ്രകാശനം ചെയ്യും.ഫാദര്‍ ജയ്‌സണ്‍ തെക്കുംപുറം, വടക്കുമ്പാട്ട് നാരായണന്‍, ഡോ. ജമീല്‍ അഹമ്മദ്, ഡോ.പി.വി. ഔസേപ്പ്, ഫാ.ഡോ.ഇ.പി. മാത്യു എന്നിവര്‍ സംസാരിക്കും.വൈകിട്ട് 2.30ന് നടക്കുന്ന സ്മൃതി കവി സദസ്സ് കവിയും എഴുത്തുകാരനുമായ പി.എന്‍ ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഗസ്റ്റിന്‍ കുട്ടനല്ലൂര്‍, ബിലു പത്മിനി നാരായണന്‍, കൃഷ്ണന്‍ സൗപര്‍ണിക എന്നിവരും അര്‍ണോസ് ചെയര്‍ പ്രവര്‍ത്തിക്കുന്ന 18 കോളേജുകളിലെ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സുകുമാര്‍ അഴിക്കോട് രണ്ടാം എഴുത്തച്ഛന്‍ വിശേഷിപ്പിച്ച അര്‍ണോസ് പാതിരിയുടെ നാമധേയത്തിലുള്ള അക്കാദമി 25 വര്‍ഷമായി വേലൂരില്‍ പ്രവര്‍ത്തിച്ച് വരുന്നു. കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി നിലനില്‍ക്കുകയും സംസ്‌കൃതം വേദ ഭാഷയാണെന്നും അവര്‍ണ്ണനും അഹിന്ദുക്കളും പഠിക്കുന്നതിന് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന കാലഘട്ടത്തില്‍ സംസ്‌കൃതവും മലയാളവും സ്വായത്തമാക്കി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.ൃഎരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ.ഡോ.ജോര്‍ജ് തേനാടിക്കുളം, ജനറല്‍ കണ്‍വീനര്‍ അഡ്വ.സി.കെ.കുഞ്ഞിപ്പൊറിഞ്ചു, ജോണ്‍ കള്ളിയത്ത്, പ്രൊഫ. ജോണ്‍ തോമസ്, സുരേഷ് പുതുകുളങ്ങര എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!