30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Velur 4 ദിവസത്തെ ദുരിതത്തിന് അറുതി; തലയില്‍ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നായയ്ക്ക് രക്ഷകരായി നാട്ടുകാര്‍

4 ദിവസത്തെ ദുരിതത്തിന് അറുതി; തലയില്‍ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നായയ്ക്ക് രക്ഷകരായി നാട്ടുകാര്‍

10

 

വേലൂര്‍ ആനപ്പാലം പരിസരത്ത് തലയില്‍ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നിലയില്‍ നാല് ദിവസമായി അലഞ്ഞുതിരിഞ്ഞ തെരുവുനായയെ രക്ഷപ്പെടുത്തി.പതിനാറാം വാര്‍ഡ് മെമ്പര്‍ ഷീന സാബുവിന്റെ ആവശ്യപ്രകാരം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ രാജന്‍ പെരുമ്പിലാവ്, ദിലീപ് വേലൂര്‍, മുരളി അമ്പലവട്ടം എന്നിവര്‍ ചേര്‍ന്നാണ് നായയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് പാത്രം നീക്കം ചെയ്ത് നായയെ സുരക്ഷിതമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും പിന്തുണ നല്‍കി.

ADVERTISEMENT
error: Content is protected !!