വെള്ളിത്തിരുത്തി ബ്ലൂമിങ്ങ് ബഡ്സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ഹിന്ദി ദിവസ് ആചരിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വിദ്യാര്‍ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.. ഹിന്ദി ഭാഷയുടെ ചരിത്രവും ദേശീയ ഐക്യത്തില്‍ അതിനുള്ള പങ്കും പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ ഹിന്ദി കവിത, പ്രസംഗം, ഗാനാലാപനം,തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ഭാഷാപഠനത്തോടുള്ള വിദ്യാര്‍ഥികളുടെ താല്പര്യം വര്‍ധിപ്പിക്കുന്നതായിരുന്നു ആഘോഷം. സ്കൂള്‍ മാനേജര്‍ ഫാ.സ്കറിയ ഒ.ഐ.സി, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, അധ്യാപകരായ ഇ.ഷീജ, എം.സജിത, സൂസന് വര്‍ഗീസ്, ജിനു ജോബ്സണ്‍, മാഗി പി.പൈലുണ്ണി, വി.നിത്യ, യു.ബി. രാഖി, വിറ്റി വി.ചീരന്‍ എന്നിവര്‍ നേതൃത്വം നല്കി.



