32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ഗ്രന്ഥശാല ദിനത്തില്‍ ദീപം തെളിയിച്ച് ചാലിശ്ശേരി വായനാകൂട്ടായ്മ

ഗ്രന്ഥശാല ദിനത്തില്‍ ദീപം തെളിയിച്ച് ചാലിശ്ശേരി വായനാകൂട്ടായ്മ

26

അക്ഷരങ്ങളുടെ വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കുന്ന ഗ്രാമത്തിന്റെ വായനാകൂട്ടായ്മയായി ചാലിശ്ശേരി കുന്നത്തേരി ടി.പി. ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണ്ണമി വായനശാല ഗ്രന്ഥശാല ദിനത്തില്‍ തിരി തെളിയിച്ചു.സംസ്ഥാന ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി ബാലവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വായനശാലാ മന്ദിരത്തിലും , സാംസ്‌കാരിക നിലയത്തിലും കുട്ടികളും പ്രവര്‍ത്തകരും ചേര്‍ന്ന് ദീപങ്ങള്‍ തെളിയിച്ചു.വായനശാല പ്രസിഡന്റ് സുജിത, വനിതാവേദി പ്രവര്‍ത്തകരായ ധന്യ, വിജിഷ, കലാസമിതി സെക്രട്ടറി പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദി പ്രവര്‍ത്തകരും വായനശാലാ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!