31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Kunnamkulam പവര്‍കെട്ടിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി കേരള വ്യാപാരി വ്യവസായി സമിതി

പവര്‍കെട്ടിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി കേരള വ്യാപാരി വ്യവസായി സമിതി

21

കേരള വ്യാപാരി വ്യവസായി സമിതി കുന്നംകുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവ് സെന്ററില്‍, നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. വ്യാപാരികളെയും വ്യാപാരമേഖലയെയും ഇരുട്ടിലാക്കുന്ന പവര്‍കെട്ടിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. കടവല്ലൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു. പ്രതിഷേധയോഗം ഏരിയ സെക്രട്ടറി ടി സി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം പി ഐ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് പി എം കമറുദീന്‍, മിത്ര കോര്‍ഡിനേറ്റര്‍ മനോജ് സി ബേബി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!