30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu പഴുന്നാന ഡി.എസ്.എസ് സ്‌കൂളില്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

പഴുന്നാന ഡി.എസ്.എസ് സ്‌കൂളില്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

16

വിദ്യാര്‍ത്ഥികളിലെ ശാസ്ത്രബോധവും അന്വേഷണാത്മക ചിന്തയും സര്‍ഗാത്മക കഴിവുകളും വളര്‍ത്തുന്നതിനായി ചൊവ്വന്നൂര്‍ പഞ്ചായത്ത് തല വിജ്ഞാനോത്സവം പഴുന്നാന ഡി എസ് എസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 40 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിജ്ഞാനോത്സവത്തിന്റെ ഭാഗമായി വിവിധ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര പ്രവര്‍ത്തനങ്ങളും മത്സരങ്ങളും നടന്നു. ചൊവ്വന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജിഷ കെ സി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ പി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ശാസ്ത്ര സാഹിത്യ പരിഷത് മെമ്പര്‍ പദ്മിനി ടീച്ചര്‍ പദ്ധതി വിശദീകരണം നല്‍കി.വികസന കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെഹീദ്, വാര്‍ഡ് മെമ്പര്‍ , ഷാമില കബീര്‍,സ്‌കൂള്‍പി ടി എ പസിഡന്റ് അമൃത, വൈസ് പ്രസിഡന്റ് അജീബ്‌സുല്‍ത്താന്‍ , സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് മേരി കെ സൈമണ്‍ തുടയങ്ങിയവര്‍ നേതൃത്വം നല്‍കി.മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

 

 

 

ADVERTISEMENT
error: Content is protected !!