30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty നെല്ലുവായിയില്‍ അയൽവാസിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

നെല്ലുവായിയില്‍ അയൽവാസിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

30

എരുമപ്പെട്ടി നെല്ലുവായിയില്‍ അയല്‍വാസിയായ യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വടക്കാഞ്ചേരി,കരുമത്ര, എരുമക്കാട്ടില്‍ വിനോദ്കുമാറിനെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലുവായിയിലെ ഭാര്യ വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. മദ്യപാനിയായ ഇയാള്‍ അയല്‍വാസികളുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ട രമണിയെയാണ് വീട്ടില്‍ കയറി കത്തി ഉപയോഗിച്ച് കുത്തിയത്. കഴിഞ്ഞ 19-ാം തിയ്യതിയാണ് സംഭവം.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.

ADVERTISEMENT
error: Content is protected !!