30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Punnayurkulam വി.ഡി. സതീശൻ സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: ജോസഫ് ടാജറ്റ്

വി.ഡി. സതീശൻ സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: ജോസഫ് ടാജറ്റ്

12

വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ നയങ്ങളും നൂറ് ദിവസത്തിനുള്ളില്‍ നടപ്പിലാക്കിയ ജനകീയ പദ്ധതികളും ജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തൈക്കാട് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തി വെറും നൂറ് ദിവസത്തിനുള്ളില്‍ തന്നെ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഈ പദ്ധതികളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണ്. പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്താല്‍ മാത്രമേ സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ജനങ്ങളിലേക്ക് എത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബി. വി. ജോയ് അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എ. ടി. സ്റ്റീഫന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി. ജെ. സ്റ്റാന്‍ലി, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജോയ് ചെറിയാന്‍, ജലീല്‍ പണിക്കവീട്ടില്‍, എം. വി. ബിജു, മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ട് എ. പി. ബാബു മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എം. വി. അരുണ്‍, കോണ്‍ഗ്രസ് നേതാക്കളായ മോഹന്‍കുമാര്‍, ലതാ പ്രേമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!