ചുമട്ടുതൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. നെല്ലുവായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ 54-ാം രക്തസാക്ഷി ദിനാചാരണം നടത്തി. പതാക ഉയര്‍ത്തലും അനുസ്മരണപ്രഭാഷണവും സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം കെ.എം.അഷറഫ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എ.ബൈജു അധ്യക്ഷനായി. മഹിളാ അസോസിയേഷന്‍ വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് സുമന സുഗതന്‍, സി.പി.എം. നെല്ലുവായ് ബ്രാഞ്ച് സെക്രട്ടറി സി.സി. രാജേഷ് , കെ.സി.രാജന്‍, സി.എം.അജയന്‍, സി.കെ.ചന്ദ്രന്‍, പി.എ.ഗിരിജന്‍,
സി. വി.സുകേശന്‍ എന്നിവര്‍ സംസാരിച്ചു.



