പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് അഭിമാനമായി സ്‌കൂള്‍ ഭാരവാഹികളുടെ പുരസ്‌കാര നേട്ടം. അണ്‍ എയിഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ശിക്ഷ സംവാദ്, അമൃത വിശ്വവിദ്യാപീഡം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിലാണ് സ്‌കൂളിന്റെ മൂന്ന് സാരഥികള്‍ അംഗീകാരം നേടിയത്. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് മാനേജേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡിനും പ്രിന്‍സിപ്പല്‍ സാജിത റസാഖ് പ്രിന്‍സിപ്പല്‍സ് എക്‌സലന്‍സ് അവാര്‍ഡിനും അര്‍ഹരായി. സ്‌കൂളിലെ ജൂനിയര്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫരീദ ഇ. മുഹമ്മദ് ‘ഷേപ്പിങ് യങ് മൈന്റ്‌സ്’ ഔട്സ്റ്റാന്റിങ് ടീച്ചര്‍ അവാര്‍ഡ് നേടി. വിദ്യാഭ്യാസ രംഗത്തെ മികവുറ്റ നേതൃത്വം, ഭരണനൈപുണ്യം, അധ്യാപനത്തിലെ സമര്‍പ്പണം, വിദ്യാര്‍ത്ഥികളുടെ കഴിവുകളും വ്യക്തിത്വവും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. അവാര്‍ഡ് ജേതാക്കളെ ഡയറക്ടര്‍ ഡോ നജീബ് മുഹമ്മദ്, അന്‍സാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി എ ഷഹീദ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.



