31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam 14കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ചെസ് മാസ്റ്റർക്ക് 35 വർഷം കഠിനതടവ്

14കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ചെസ് മാസ്റ്റർക്ക് 35 വർഷം കഠിനതടവ്

26

14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ചെസ്സ് മാസ്റ്റര്‍ക്ക് 35 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മന്നലാംകുന്ന് കിണര്‍ സ്വദേശി മേച്ചോട് വീട്ടില്‍ 33 വയസുള്ള രമേശിനെയാണ് കുന്നംകുളം പോക്‌സോ ജഡ്ജ് എസ് സുധീഷ് കുമാര്‍ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്. പിഴസംഖ്യ ഒരു ലക്ഷം രൂപ അതിജീവിതയ്ക്കും നല്‍കാനും വിധിച്ചു. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിത ചെസ്സ് പഠിക്കാനായി ചേര്‍ന്ന ക്ലബിലെ പരിശീലകനായ പ്രതി, താന്‍ അവിവാഹിനാണെന്നും കുട്ടിയെ പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. ക്ലാസ് ടീച്ചര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ രോഷിണി മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.വടക്കേക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആനന്ദ്, സതീഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിനിമോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!