31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam കുന്നംകുളം വൈ.ഡബ്ല്യു.സി.എ.യ്ക്ക് പുതിയ ഭാരവാഹികൾ; സ്ഥാനാരോഹണ ചടങ്ങ് നടന്നു

കുന്നംകുളം വൈ.ഡബ്ല്യു.സി.എ.യ്ക്ക് പുതിയ ഭാരവാഹികൾ; സ്ഥാനാരോഹണ ചടങ്ങ് നടന്നു

23

കുന്നംകുളം വൈ.ഡബ്ലിയു.സി.എ. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങ് നടത്തി. മുതിര്‍ന്ന അംഗമായ ഗ്രേസി ഗീവര്‍ തിരികൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബൈമി തരിയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രേസി ഗീവര്‍ മുഖ്യാതിഥിയായി. ബൈമി തരിയന്‍ (പ്രസിഡന്റ്), നീനു പോള്‍ (സെക്രട്ടറി), ബീത വര്‍ഗ്ഗീസ് (ട്രഷറര്‍) വി എസ് സ്റ്റെല്‍ജി (വൈസ് പ്രസിഡന്റ്), ദിയ സ്‌നേഹല്‍ (അസി. ട്രഷറര്‍) എന്നിവരും ബോര്‍ഡ് അംഗങ്ങളും, നോമിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിനറ്റ് ഡേവിസ്, കമ്മിറ്റി മെമ്പര്‍മാരും സ്ഥാനമേറ്റു. പുതിയ പ്രസിഡന്റ് ബൈമി തരിയന്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കി. മുന്‍ നോമിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഷൈജന്‍ പുതിയ നോമിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് വെളിച്ചം പകര്‍ന്നു. മുന്‍ ഭാരവാഹികളായ സുനിത മോഹന്‍, എക്‌സിബ എഡിസണ്‍, ജബീന ജേക്കബ് എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു. മുന്‍ സെക്രട്ടറി സുനിത മോഹന്‍, ഗ്രേസി ഗീവര്‍ എന്നിവര്‍ സംസാരിച്ചു. ഐറിന്‍ സ്വാഗതവും നീനുപോള്‍ നന്ദിയും പറഞ്ഞു. ഹെന്ന പ്രാര്‍ത്ഥന ഗാനവും ലൂസിയ ബൈബിള്‍ വായനയും നടത്തി.

 

ADVERTISEMENT
error: Content is protected !!