31.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam അടുപ്പുട്ടിയില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; 2.5 ഗ്രാം രാസലഹരിയുമായി യുവാവ് അറസ്റ്റില്‍

അടുപ്പുട്ടിയില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; 2.5 ഗ്രാം രാസലഹരിയുമായി യുവാവ് അറസ്റ്റില്‍

54

അടുപ്പുട്ടിയില്‍ 2.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കുത്തൂര്‍ വീട്ടില്‍ 26 വയസ്സുള്ള അശ്വിന്‍ ആണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തണ്ടര്‍’ പരിശോധനയുടെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ എന്‍ഡിപിഎസ് നിയമപ്രകാരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!