31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Kechery കുമ്മായ സബ്‌സിഡിയും വിള ഇൻഷുറൻസും ആവശ്യപ്പെട്ട് കേരള കർഷകസംഘം മാർച്ച്

കുമ്മായ സബ്‌സിഡിയും വിള ഇൻഷുറൻസും ആവശ്യപ്പെട്ട് കേരള കർഷകസംഘം മാർച്ച്

12

കുമ്മായ സബ്‌സിഡി ലഭ്യമാക്കുക കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന വിള ഇന്‍ഷൂറന്‍സ് അടിയന്തിരമായി വിതരണം ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള കര്‍ഷകസംഘം മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ എ ഡി എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിന് മുന്നില്‍ നടന്ന പൊതുയോഗം ജില്ല സെക്രട്ടറി എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ കെ ഹുസൈന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി ഹരിദാസന്‍, ജില്ല എക്‌സിക്യുട്ടീവ് അംഗം ലതി വേണുഗോപാല്‍, ഏരിയ സെക്രട്ടറി വി എന്‍ സുര്‍ജിത്ത്, കെ വി ഷിജു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!