31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Erumapetty വരവൂര്‍ കുമരപ്പനാലില്‍ അനധികൃത മണ്ണെടുപ്പെന്ന് ആരോപണം; നടപടി ആവശ്യപ്പെട്ട് ബിജെപി

വരവൂര്‍ കുമരപ്പനാലില്‍ അനധികൃത മണ്ണെടുപ്പെന്ന് ആരോപണം; നടപടി ആവശ്യപ്പെട്ട് ബിജെപി

4

വരവൂര്‍ കുമരപ്പനാലില്‍ അനധികൃത മണ്ണെടുപ്പെന്ന് ആരോപണം; നടപടി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി രംഗത്തെത്തി.കുമരപ്പനാല്‍ കൈതക്കുളങ്ങര ഭാഗത്തുള്ള ജനവാസ മേഖലയിലെ ഒരു വലിയ കുന്ന് തന്നെ ഇടിച്ചുനിരത്തി മണ്ണ് കൊണ്ടുപോകുന്ന സ്ഥിതിയാണെന്നും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബിജപി നേതാക്കള്‍ ആരോപിച്ചു. വീടുവയ്ക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലത്തെ മണ്ണ് നിരപ്പാക്കാന്‍ ലഭിച്ച അനുമതിയുടെ മറവിലാണ് വന്‍തോതില്‍ കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്നാണ് പറയുന്നത്. മഴ പെയ്താല്‍ വലിയ തോതില്‍ നീരൊഴുക്ക് ഉണ്ടാകുന്ന പ്രദേശത്താണ് വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നതെന്നും ഇത് പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതായും നേതാക്കള്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട പ്രാദേശിക ഉദ്യോഗസ്ഥരും വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ബിജെപി ആരോപിച്ചു. അനധികൃത മണ്ണെടുപ്പ് തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.ബിജെപി ചെറുതുരുത്തി മണ്ഡലം പ്രസിഡന്റ് എം.എ. രാജു, ജില്ലാ കമ്മിറ്റി അംഗം പി.ആര്‍. മോഹനന്‍, വരവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.വി.അനീഷ് കുമാര്‍, വൈസ് പ്രസിഡന്റ് വിഷ്ണു പാലക്കല്‍, ടി.സി. ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ പി.എസ്.സുബീഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!