പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പഴഞ്ഞി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്ന പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം, മിനി പ്രവാസി പെരുന്നാള്‍, ഗായിക ജ്യോത്സ്‌ന നയിക്കുന്ന ഗാനമേള എന്നിവ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചൊവ്വാഴ്ച വൈകീട്ട് പന്തല്‍ സ്വിച്ച് ഓണ്‍ കര്‍മ്മത്തിനു ശേഷം പഴഞ്ഞി പള്ളി അങ്കണത്തില്‍ വെച്ച് മിനി പ്രവാസി പെരുന്നാള്‍ അരങ്ങേറും. കോട്ടപ്പടി സെന്റ് ജോസഫ് ബാന്റ് വാദ്യത്തില്‍ സംഗീത വിസ്മയം തിര്‍ക്കും. വ്യാഴാഴ്ച പഴഞ്ഞി ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവാസി പെരുന്നാളിന്റെ ഭാഗമായുള്ള മെഗാ സ്റ്റേജ് ഷോ പ്രശസ്ത ഗായിക ജ്യോല്‍സന രാധാകൃഷ്ണന്‍ നയിക്കും. കേരളത്തിലെ സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്മശ്രീ ഐ.എം.വിജയന്‍, കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍, യതീഷ് ചന്ദ്ര ഐ.പി.എസ്, തൃശൂര്‍ അഡിഷണല്‍ എസ്.പി. കൃഷ്ണദാസ്, കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍, പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍, ചലച്ചിത്ര താരവും അവതാരകനുമായ മിഥുന്‍ രമേഷ്, കുന്നംകുളം എ.സി.പി സജു കെ.എബ്രഹാം, വൈദീകര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി ഗ്രിഗറി സ്‌കറിയ, പെരുന്നാള്‍ കണ്‍വീനര്‍മാരായ ജിജോരാജ്, ജിന്റോ തരകന്‍ എന്നിവര്‍ പങ്കെടുത്തു.



