29.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Perumpilavu ആല്‍ത്തറ എല്‍ എം യുപി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ആല്‍ത്തറ എല്‍ എം യുപി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

16

പെരുമ്പിലാവ് ആല്‍ത്തറ സുവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതത്വത്തില്‍ ആല്‍ത്തറ എല്‍ എം യുപി സ്‌കൂളില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുവ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് മൊയ്തീന്‍ ബാവ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ദിവ്യ , എഴുത്തുകാരന്‍ മുത്തലിബ്, ആഷിഖ് , മുസ്തഫ ചീരംപറമ്പില്‍, നൂര്‍ജഹാന്‍, ജിഷാദ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി നൗഷാദ് പി.കെ സ്വാഗതവും ട്രഷറര്‍ പുഷ്പജ നന്ദിയും പറഞ്ഞു. ഡോക്ടര്‍മാരായ മധു , ജസീല്‍ , അജ്മല്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പില്‍ എത്തിയ ഇരുനൂറില്‍ പരം രോഗികള്‍ക്ക് തൃശൂര്‍ ഡോ റാണി മേനോന്‍ മാക്‌സി വിഷന്‍ കണ്ണാശുപത്രിയില്‍ 5 വ്യക്തികള്‍ക്ക് സൗജന്യ പരിശോധന ലഭിക്കാവുന്ന ഫാമിലി ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് സൗജന്യമായി നല്‍കി.

 

ADVERTISEMENT
error: Content is protected !!