29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Punnayurkulam വടക്കേക്കാട് പറയങ്ങാട് മഖാം ആണ്ട് നേര്‍ച്ചയ്ക്ക് നേര്‍ച്ച ചോറ് വിതരണത്തോടെ സമാപനം

വടക്കേക്കാട് പറയങ്ങാട് മഖാം ആണ്ട് നേര്‍ച്ചയ്ക്ക് നേര്‍ച്ച ചോറ് വിതരണത്തോടെ സമാപനം

20

നാല് ദിവസങ്ങളിലായി നടത്തിവന്നിരുന്ന വടക്കേക്കാട് പറയങ്ങാട് മഖാം ആണ്ട് നേര്‍ച്ചയ്ക്ക് നേര്‍ച്ച ചോറ് വിതരണത്തോടെ സമാപനമായി.സെപ്റ്റംബര്‍ 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ആയിരുന്നു വടക്കേക്കാട് പഴയങ്ങാട് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുസ്ലിയാര്‍ ഉപ്പാപ്പയുടെ 172-ാംമത് നേര്‍ച്ച. മത പ്രഭാഷണം, ഖത്തമുല്‍ ഖുര്‍ആന്‍, ദുആ സമ്മേളനം, സമാപന പ്രാര്‍ത്ഥന, അനുസ്മരണ സംഗമം, മൗലീദ് പാരായണം എന്നിവയ്ക്ക് പുറമെ തവജ്ജുഹ് 2കെ26 നൂറുല്‍ ഹുദാ ദര്‍സ് ഫെസ്റ്റ്, ഖിദുമത്തുല്‍ ഇസ്ലാം അല്‍ ബിര്‍ അഷ്ഹല്‍ 26 അല്‍ ബിര്‍ ഫെസ്റ്റും ഉണ്ടായിരുന്നു. വ്യത്യസ്ത ദിവസങ്ങളിലായി നടത്തിയ മതപ്രഭാഷണ പരമ്പരയില്‍ കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് എന്നിവര്‍ പ്രഭാഷണം നടത്തി. സയ്യിദ് അലി നൗഫല്‍ അല്‍ ഹൈദറോസ് കീക്കോട്ട്, ശൈഖുനാ ഷാഹിദ് ഉലമ ടി പി അബൂബക്കര്‍ മുസ്ലിയാര്‍, തുടങ്ങിയവര്‍ അനുസ്മരണ സംഗമത്തിനും മൗലീദ് പാരായണത്തിനും നേതൃത്വം നല്‍കി. ദുആ സമ്മേളനം സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീന്‍ ആഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സദര്‍ മുഅല്ലിം ഫൈസല്‍ റഹ്‌മാനി, മഹല്ല് ഖത്തീബ് ഷറഫുദ്ദീന്‍ ഫൈസി എടക്കര, മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ബാഖവി, സെക്രട്ടറി ഹസന്‍ പണിക്കവീട്ടില്‍, ട്രഷറര്‍ അലിമോന്‍ എളയമാറ്റില്‍, മഹല്ല് രക്ഷാധികാരി കേണല്‍ മരക്കാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദാലി ഹാജി ഇടിയാട്ടയില്‍, കണ്‍വീനര്‍ അബ്ദുറഹീം പൂക്കയില്‍ തുടങ്ങി മഹല്ല് കമ്മിറ്റി ഭാരവാഹികളും സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി. സമാപന ദിവസമായ 29ന് രാവിലെ ആറുമണിക്ക് നടത്തിയ നേര്‍ച്ച ചോറ് വിതരണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!