31.5 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Perumpilavu അക്കിക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

അക്കിക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു

8

അക്കിക്കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ആഘോഷിച്ചു.ചൊവ്വാഴ്ച വൈകീട്ട് 7 സന്ധ്യാ നമസ്‌കാരം, കൊടിയും, കുരിശുമായി സെന്റ് തോമസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടന്നു. രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പ് പള്ളിയില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ഉച്ചക്കു ശേഷം ദേശക്കാരുടെ എഴുന്നള്ളിപ്പുകള്‍ എന്നിവ വൈകിട്ട് പള്ളിയിലെത്തി സമാപിച്ചു. 4.30ന് സെന്റ് ജോര്‍ജ് കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം, ആശീര്‍വാദം, തുടര്‍ന്ന് പൊതുസഭ എന്നിവയുമുണ്ടായിരുന്നു. പെരുന്നാളിന് വികാരി ഫാ.ഗീവര്‍ഗീസ് മാത്തു, കൈസ്ഥാനി എം.പി.സണ്ണി, സെക്രട്ടറി എ.ഐ.ബേബി എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കി..

 

ADVERTISEMENT
error: Content is protected !!