പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മയുടെ പെരുന്നാളിനോടനുബന്ധിച്ച ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചൊവ്വാഴ്ച്ച സന്ധ്യാ നമസ്കാരത്തിനു ശേഷം 7.30 ന് പഴഞ്ഞി പള്ളി അങ്കണത്തില്‍ വെച്ച് നടന്നു. പഴഞ്ഞി പള്ളി വികാരി ഫാ. ഗീവര്‍ഗ്ഗീസ് ജോണ്സണ്, സഹ വികാരി ഫാ. എന്ദോ സാജു, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍, പ്രവാസി കൂട്ടായ്മയുടെ അംഗങ്ങള്‍, കുന്നംകുളം എ സി പി സജു കെ എബ്രഹാം, എസ് എച്ച് ഒ , പഴഞ്ഞി പള്ളി കൈസ്ഥാനി ജെയ്സണ്‍ ചീരന്‍, സെക്രട്ടറി അനീഷ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രവാസി മിനി പെരുന്നാള്‍ അരങ്ങേറി.കോട്ടപ്പടി സെന്റ് ജോസഫ് ബാന്റിന്റെ വാദ്യത്തില്‍ സംഗീത പരിപാടി നടന്നു.വ്യാഴാഴ്ച്ച 7 മണിയ്ക്ക് പഴഞ്ഞി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് പ്രവാസി പെരുന്നാളിന്റെ ഭാഗമായി മെഗാ സ്റ്റേജ് ഷോ നടക്കും. പ്രശസ്ത ഗായിക ജ്യോത്സന രാധാക്യഷ്ണന് നേതൃത്വം നല്‍കും . കേരളത്തിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്മശ്രീ ഐ. എം. വിജയന്, കുന്നംകുളം എം എല്‍ എ എ.സി. മൊയ്തീന്, തൃശൂര്‍ അഡീഷ്ണല്‍ എസ് പി കൃഷ്ണദാസ്, കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കര്‍, പ്രശസ്ത ഗാനരചയിതാവ് വി.കെ. ഹരിനാരായണന്, ചലച്ചിത്ര താരവും അവതാരകനുമായ മഥുന്‍ രമേഷ്, കുന്നംകുളം എ സി പി സജു കെ എബ്രഹാം, വൈദീകര്‍ ഉള്‍പ്പെടെ നിരവധി പേര് ചടങ്ങില്‍ പങ്കെടുക്കും.



