പരിമിതികള്‍ക്കും, ആശങ്കകള്‍ക്കുമിടയില്‍ പരൂര് പടവ് കോള്‍ കൃഷി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഞ്ചകൃഷിയുടെ ഒരുക്കങ്ങളുടെ ഭാഗമായി പമ്പിങ് ആരംഭത്തിന്റെ ഉദ്ഘാടനം നടത്തി.സുരക്ഷിതമല്ലാത്ത ബണ്ടും , മഴ ലഭ്യത കുറയും എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനും ഇടയിലാണ് കര്‍ഷകര്‍ ഈ വര്‍ഷം പുഞ്ച കൃഷിക്കായി ഇറങ്ങിയിട്ടുള്ളത്. ഉപ്പുങ്ങള്‍ പടവ് പൊന്നേരന്‍ പടവിലാണ് ഈ വര്‍ഷത്തെ പമ്പിങ് ഉദ്ഘാടനം നടത്തിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കെറ്റ് കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. പരൂര് പടവ് കമ്മിറ്റി പ്രസിഡണ്ടും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കുന്നംകാട്ടില്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പുന്നായിര്ക്കുളം അസിസ്റ്റന്റ് കൃഷിഭവന് ഓഫീസര്‍ നൗഫല്‍ സംസാരിച്ചു. പടവ് കമ്മിറ്റി സെക്രട്ടറി എ ടി അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഷുക്കൂര്‍ കൊറോത്തയില് നന്ദിയും പറഞ്ഞു. പടവ് കമ്മിറ്റി ഭാരവാഹികളായ ഷംസു കാരാട്ടയില്‍, ശശീദരന്‍ ചൂലിപുറത്ത്, വിനോദ്, താജുദ്ധീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 50 എച്ച് പിയുടെ 3 പമ്പും 30 എച്ച് പി യുടെ ഒരു പമ്പും ഉള്‍പ്പെടെ 4 സബ് മേഴ്സിബിള് പമ്പ് സെറ്റ് വെച്ചാണ് വെള്ളം നൂറടി തൊട്ടിലേക്ക് അടിച്ചു കയറ്റുന്നത്. ഒക്ടോബര്‍ 20ന് ഞാറ്റാടി തയ്യാറാക്കി നവംബര്‍ പകുതിയോട് കൂടി നടീല്‍ പൂര്‍ത്തിയാക്കുവാന്‍ ആണ് ഉദ്ദേശിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി 110 ദിവസം മൂപ്പുള്ള കാഞ്ചന വിത്താണ് ഈ വര്‍ഷം കൃഷി ചെയ്യുവാന്‍ തെയ്യാറാക്കുന്നത്.
Home Bureaus Punnayurkulam പരൂർ പടവിൽ പുഞ്ചകൃഷി ഒരുക്കങ്ങള്‍ക്ക് തുടക്കം; പമ്പിങ് ഉദ്ഘാടനം ചെയ്ത് കെ.കെ.ഷിബു



