പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ വയോമിത്രം ക്ലബിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനാഘോഷം സംഘടിപ്പിച്ചു. കുന്നത്തൂര്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. വയോമിത്രം ക്ലബ്ബ് പ്രസിഡണ്ട് സി.കെ. ഷണ്മുഖന്‍ അധ്യക്ഷത വഹിച്ചു. ‘വയോജനങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി എം. ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെ യോഗം സ്വാഗതം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ജന്മദിനം ആഘോഷിക്കുന്ന രണ്ട് പ്രവര്‍ത്തകര്‍, കേക്ക് മുറിച്ച് സദസ്സില്‍ വിതരണം ചെയ്തു. തുടര്‍ന്ന് വയോജനങ്ങള്‍ക്കായി കിറ്റ് വിതരണവും സംഗീത വിരുന്നും അരങ്ങേറി. വയോമിത്രം ജനറല്‍ കണ്‍വീനറും രക്ഷധികാരിയുമായ അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ പി. ഗോപാലന്‍, സര്‍ഗ്ഗ വേദി പ്രസിഡണ്ട് സജീവ് കരുമാലിക്കല്‍, രാമദാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുരേഷ് സ്വാഗതവും വേണുഗോപാല്‍ കറുത്തേടത്ത് നന്ദിയും പറഞ്ഞു.



