30.8 C
Kunnamkulam
Friday, October 2, 2026
Home Bureaus Kunnamkulam കോണ്ഗ്രസ്സ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധം

കോണ്ഗ്രസ്സ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധം

15

സംസ്ഥാനത്ത് കോണ്ഗ്രസ്സ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.ബിജെപി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ കുന്നംകുളം ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കെ എസ.് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി ബൈജു ഇരട്ടപുഴ, മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, രഞ്ജിത്ത് എസ് ആര്‍ എന്നിവര്‍ സംസാരിച്ചു. വിഗീഷ് കെ വി, സോഫിയ ശ്രീജിത്ത്, രേഷ്മ സുനില്‍, യദു കൃഷ്ണ, പ്രനീഷ് തെക്കെപ്പുറം,ശ്രീജിത്ത് ആവേന്‍, ഷാജി ചക്കിത്തറ ജിനു ചൊവ്വന്നൂര്‍,കെ എന്‍ ഷാജി അനൂപ് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!