ധന്യന്‍ അഗസ്റ്റിന് ജോണ്‍ ഊക്കന്‍ മെമ്മോറിയല്‍ ട്രോഫിക്കായുള്ള 22-ാമത് അഖില കേരള ചിത്രരചനാ മത്സരത്തിന് ചൊവ്വന്നൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ തുടക്കമായി. ഇടവക വികാരി ഫാ. ബൈജു കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷനായ ചടങ്ങ് പ്രശസ്ത ഗാനരചയിതാവ് അര്‍ഷാദ് കെ. റഹീം ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 കേന്ദ്രങ്ങളിലായി നടന്ന മത്സരത്തില്‍ എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 698 കുട്ടികള്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ഒക്ടോബര്‍ 13ന് നടക്കുന്ന ശ്രാദ്ധദിന ചടങ്ങില്‍ സമ്മാനിക്കും.ഏറ്റവും കൂടുതല്‍ കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന ഇടവകയ്ക്കും സ്കൂളിനും പ്രത്യേക സമ്മാനവും നല്‍കും.ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ എം.വി. വില്സന്, കണ്‍വീനര്‍ സിസ്റ്റര്‍ വിന്നി സി.എസ്.സി., അധ്യാപിക ജിനീഷ ജോണ്‍ എന്നിവര്‍ സംസാരിച്ചു. പി.വി. ജോജി, ജോഫി എം.ജെ., ഡെയ്സി ഷാജു, എം.ആര്. ആന്റോ എന്നിവര്‍ നേതൃത്വം നല്കി.



