പുതുശ്ശേരി സനൂപ് നഗറില്‍നടന്ന കണ്‍വെന്‍ഷന്‍ പട്ടികജാതി ക്ഷേമസമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു.പി കെ എസ് ഏരിയ പ്രസിഡണ്ട് പി പി സുനില്‍ അധ്യക്ഷനായി.സെക്രട്ടറി സി ജി രഘുനാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംഘാടകസമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് അംഗവുമായ എം വി പ്രശാന്തന്‍ മാസ്റ്റര്‍ സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ.കെ.സതീശന്‍ സിപിഐ എം ചൊവ്വന്നൂര്‍ലോക്കല്‍ സെക്രട്ടറി ഇ എച്ച് മിറാഷ് പി കെ എസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ സുകുമാരന്‍ ഇ എസ് ശശികലഎന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവ്യവല്‍ക്കരണത്തെ ചെറുക്കുക ഇന്നിന്റെ കാലഘട്ടത്തില്‍ വിദ്യാഭ്യാസം മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന ജാതിവിവേചനത്തിന്റെ ഭാഗമായി നിരവധി വിദ്യാര്‍ത്ഥികളുടെ ജീവനാണ് നാടിന് നഷ്ടമായത്.ഇതിനെതിരെ ശക്തമായ നടപടിയും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷയും നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



