ചൊവ്വന്നൂർ കല്ലഴികുന്ന് സഭാമഠം റോഡിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തി നശിച്ചു. നിരവധി വീടുകളിലെ വൈദ്യുത മീറ്ററുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മേഖലയിൽ വൈദ്യുതബന്ധം താറുമാറാകുകയും ചെയ്തു. ഇന്ന് രാത്രി 7.20ഓടെയായിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിൽ തെങ്ങിന് തീപിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് എ.എം. നിതീഷും വൈസ് പ്രസിഡന്റ് സബേറ്റ വർഗീസും കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചു.
സംഭവത്തെ തുടർന്ന് മേഖലയിലെ നിരവധി വീടുകളിലെ വൈദ്യുത മീറ്ററുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ വൈദ്യുതബന്ധം പൂർണമായി തടസ്സപ്പെട്ടു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
Home Bureaus Kunnamkulam കുന്നംകുളം ചൊവ്വന്നൂരിൽ ഇടിമിന്നലിൽ നാശനഷ്ടം ; തെങ്ങ് കത്തി നശിച്ചു , വൈദ്യുതബന്ധം താറുമാറായി.



