24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ബീച്ച് സോക്കര്‍ ഫെസ്റ്റ്; ലിബറേറ്റ് പുതിയറ ജേതാക്കളായി

ബീച്ച് സോക്കര്‍ ഫെസ്റ്റ്; ലിബറേറ്റ് പുതിയറ ജേതാക്കളായി

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായ് മാസ്ഗ മന്ദലാംകുന്ന് സംഘടിപ്പിച്ച ബീച്ച് സോക്കര്‍ ഫെസ്റ്റ് സമാപിച്ചു. ലിബറേറ്റ് പുതിയറ ജേതാക്കളായി. ഒരാഴ്ച നീണ്ടു നിന്ന ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ഫൈനല്‍ മത്സരത്തില്‍ വെസ്റ്റ് മേമന്‍സ് പുതുപൊന്നാനിയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് ലിബറേറ്റ് പുതിയറ ജേതാക്കളായത്. പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ വിജയി കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!