25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu വടക്കേകാട് ഗുഡ്‌സ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

വടക്കേകാട് ഗുഡ്‌സ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

വടക്കേകാട് കച്ചേരിപ്പടി സെന്ററില്‍ മഹീന്ദ്ര ഗുഡ്‌സ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വൈലത്തൂര്‍ കച്ചേരിപ്പടി സ്വദേശി പൊറ്റേമല്‍ വീട്ടില്‍ 18 വയസുള്ള അമലിനാണ് പരിക്ക് പറ്റിയത്. ബുധനാഴ്ച്ച ഉച്ചക്ക് 12:30 ഓടെയാണ് അപകടം നടന്നത്. പരിക്കുപറ്റിയ അമലിനെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലും, വിദഗ്ധ ചികിത്സക്കായി കുന്നംകുളം 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!