22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ല കായികമേളയ്ക്ക് ബുധനാഴ്ച കുന്നംകുളത്ത് തുടക്കമാകും. ശനിയാഴ്ച വരെ 4 ദിവസങ്ങളിലായി കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ നടക്കുന്ന കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടാകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് കുട്ടി കായികതാരങ്ങള്‍ മത്സരത്തിനിറങ്ങുക. സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങള്‍ നടക്കും. 4 ദിവസങ്ങളിലായി 3,668 കുട്ടികളാണ് കായികോത്സവത്തില്‍ പങ്കെടുക്കുക. ഒരു ദിവസം ഏകദേശം 1000 ഓളം താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്ട്‌സ് മത്സരവും നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കായികമേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.ഷൈല പതാക ഉയര്‍ത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ദേശീയ കായികതാരം കെ.ജെ.എബിന്‍ ദീപശിഖ തെളിയിക്കും. രാവിലെ 7 മണിക്ക് പുരുഷ വിഭാഗം 1500 മീറ്റര്‍ ഫൈനല്‍ മത്സരത്തോട് കൂടിയാണ് ട്രാക്ക് ഉണരുക. ത്രോ, ജമ്പ് ഇനങ്ങളും, റിലേ ഉള്‍പ്പെടെയുള്ള സ്പ്രിന്റ് ഇനങ്ങളും ആദ്യദിവസം നടക്കും. മീറ്റിലെ വേഗതാരങ്ങളെ കണ്ടെത്തുന്ന 100 മീറ്റര്‍ ഫൈനലുകള്‍ മേളയുടെ മൂന്നാംദിനത്തിലും, വിവിധ വിഭാഗങ്ങളിലെ 4*400 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാന ദിവസവും നടക്കും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം കുന്നംകുളം എം.എല്‍.എ-എ സി മൊയ്തീന്‍ ഉദ്ഘടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍മാന്‍പി ജി ജയപ്രകാശ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറര്‍ ഷൈല. ടി, ചാവക്കട് ജില്ലാ വിദ്യാഭാസ ഓഫീസര്‍ സ്റ്റിവി , പബ്ലിസിറ്റി ചെയര്‍മാന്‍ ശ്രീജിത്ത് ആവേന്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.എം. സിജോ, ജില്ലാ സ്‌പോര്‍ട്‌സ് കോ- ഓര്‍ഡിനേറ്റര്‍ ഷാജി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഫെര്‍ഡി കെ.ബി. , എം.എ. ജാബിര്‍ , എം.എ. സാദിക്, വി.യുശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
Home Bureaus Kunnamkulam 22-ാമത് തൃശ്ശൂര്‍ റവന്യൂ ജില്ല കായികമേളയ്ക്ക് ബുധനാഴ്ച കുന്നംകുളത്ത് തുടക്കം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ദേശീയ...



