28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam ജനാധിപത്യ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗ്യാനേഷ് കുമാര്‍ രാജ്യത്തിന് അപമാനം: ആര്‍ വി അബ്ദുറഹീം

ജനാധിപത്യ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗ്യാനേഷ് കുമാര്‍ രാജ്യത്തിന് അപമാനം: ആര്‍ വി അബ്ദുറഹീം

26

രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജ്യത്തിന് അപമാനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ആര്‍ വി അബ്ദുറഹീം അഭിപ്രായപ്പെട്ടു. മുസ്ലിംലീഗ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ സി മൊയ്തുട്ടി സാഹിബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉസ്മാന്‍ കല്ലാട്ടയില്‍, ദേശീയ സമിതി അംഗം കരീം പന്നിത്തടം, മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ പള്ളികുളം, മുസ്ലിംലീഗ് നേതാവ് സുബൈര്‍ കൊഴിക്കര, അറഫാ മൊയ്തുണ്ണിഹാജി, ഇ.കെ ഫസലുദ്ധീന്‍ , യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ജലീല്‍ ഒറ്റപ്പിലാവ്, സെക്രട്ടറി ജുറൈജ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!