32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Punnayurkulam നിര്‍മലം പുതുയുഗ ശുചിത്വ കേരളം ; പുന്നയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

നിര്‍മലം പുതുയുഗ ശുചിത്വ കേരളം ; പുന്നയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

31

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മലം പുതുയുഗ ശുചിത്വ കേരളം പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു. കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യ പരിപാലനത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് നിര്‍മലം പുതുയുഗ ശുചിത്വ കേരളം.പദ്ധതിയുടെ പുന്നയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഐപി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റസ് ല റഹീം നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി എസ് രതീഷ്, വാര്‍ഡ് മെമ്പര്‍മാരായ ആയിഷ, അബ്ദുല്‍ സലീം കുന്നമ്പത്ത്, ബല്‍ക്കീസ് ഖാലിദ്, മുനാഷ് മച്ചിങ്ങല്‍, കെ എം സീനത്ത്, വീരാന്‍കുട്ടി പള്ളിപ്പറമ്പില്‍, സെലിം ആച്ചപ്പുള്ളി, നിസാര്‍ മൂത്തേടത്ത്, ഷഹന ഷാജി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിളംബര ജാഥയും ഹരിത കര്‍മ്മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ പൊതുവിട ശുചീകരണവും നടന്നു. ഐആര്‍ടിസി കോഡിനേറ്റര്‍ ബി എസ് ആരിഫ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സമീപപ്രദേശത്തെ കടകള്‍ സന്ദര്‍ശിക്കുകയും കടകളുടെ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ക്യാമ്പയിനില്‍ 75 കിലോഗ്രാം മാലിന്യം ശേഖരിച്ചു.

 

ADVERTISEMENT
error: Content is protected !!