29.4 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Punnayurkulam കൊച്ചനൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിന് അഞ്ച് സെന്റ് ഭൂമി; രേഖകൾ പഞ്ചായത്തിന് കൈമാറി

കൊച്ചനൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിന് അഞ്ച് സെന്റ് ഭൂമി; രേഖകൾ പഞ്ചായത്തിന് കൈമാറി

19

വടക്കേകാട് കൊച്ചനൂരില്‍ പുതിയ ആരോഗ്യ ഉപകേന്ദ്രം പണിയുന്നതിന് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതിന്റെ രേഖകള്‍ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിന് കൈമാറി. അവ്വു ആന്റ് സണ്‍സ് പള്ളിക്കരയില്‍ ഫൗണ്ടേഷനാണ് അഞ്ച് സെന്റ് ഭൂമി പഞ്ചായത്തിന് ഇഷ്ടദാനം നല്‍കിയത്. പൂമുഖം സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍, പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു, അവ്വു ആന്റ് സണ്‍സ് പള്ളിക്കരയില്‍ ഫൗണ്ടേഷന്റെ പ്രതിനിധിയായ യൂസഫ് മാസ്റ്ററുടെ കയ്യില്‍ നിന്ന് രേഖകള്‍ കൈപ്പറ്റി. ആധുനിക സൗകര്യങ്ങളോടെ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനു വേണ്ട ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ ജില്‍സി ബാബു സദസിനു ഉറപ്പ് നല്‍കി. വാര്‍ഡ് മെമ്പര്‍ ഇ എം സലീം അധ്യക്ഷനായി. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍എംകെ നബീല്‍, കുന്നംകുളം നഗരസഭാ കൗണ്‍സിലര്‍ ലബീബ് ഹസ്സന്‍, വാര്‍ഡ് മെമ്പര്‍ ജിതേഷ് കുമാര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ യു എം കുഞ്ഞുമുഹമ്മദ്, ശ്രീധരന്‍ മക്കാലിക്കല്‍, മുഹമ്മദാലി പള്ളിക്കരയില്‍, അഷ്റഫ് പേങ്ങാട്ടയില്‍, പി എച്ച് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ പള്ളികരയില്‍ സ്വാഗതവും ബിജു പള്ളിക്കര നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!