29.4 C
Kunnamkulam
Thursday, October 8, 2026
Home Bureaus Punnayurkulam എഴുത്തിന്റെ ബലമാണ് നാടിന്റെ ഐക്യം നില നിര്‍ത്തുന്നത്: വി. മധുസൂദനന്‍ നായര്‍

എഴുത്തിന്റെ ബലമാണ് നാടിന്റെ ഐക്യം നില നിര്‍ത്തുന്നത്: വി. മധുസൂദനന്‍ നായര്‍

8

അഷരങ്ങളുടെയും എഴുത്തിന്റെയും ബലമാണ് നമ്മുടെ നാടിന്റെ ഐക്യത്തെ നിലനിര്‍ത്തുന്നതെന്ന് കവി വി . മധുസൂദനന്‍ നായര്‍. പുന്നയൂര്‍ക്കുളത്ത് മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 139-ാമത് ജന്മദിനാഘോഷത്തോടനു ബന്ധിച്ച് നാലപ്പാടന്‍ സമാരക സമിതി ഏര്‍പെടുത്തിയ നാലപ്പാടന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കവി.അനുദിനം നമുക്ക് ശാന്തിയും സാഹോദര്യവും സമബുദ്ധിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഓരോ വീട്ടിലും സ്വസ്ഥത നഷ്ടപ്പെടുന്നു. കുഞ്ഞിന് അമ്മയേയും അമ്മക്ക് കുഞ്ഞിനേയും പേടിയായിരിക്കുന്നു. ഇത്രമേല്‍ അശാന്തമായ, കടുത്ത യുദ്ധം നിറഞ്ഞ ഒരു സമയം ഭാരതീയ അനുഭവത്തിലോ കേരളീയ അനുഭവത്തിലോ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജില്‍ നടന്ന ജന്മദിനാഘോഷം കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്ത് പുരസ്‌ക്കാരം വിതരണം നിര്‍വഹിച്ചു. ചടങ്ങില്‍ ടി.മോഹന്‍ ബാബു അധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് പി.ആര്‍ നാഥന്‍, കവി ആലങ്കോട് ലീലാകൃഷ്ണന്‍, ടി.കൃഷ്ണദാസ്, ഉമ്മര്‍ അറക്കല്‍, ബാഹുലേയന്‍ താമരശ്ശേരി, സക്കരിയകുന്നച്ചാം വീട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാലപ്പാടന്റെ പാവങ്ങള്‍ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി 1987 ല്‍ അവതരിപ്പിച്ച നാടകത്തില്‍ പങ്കെടുത്തവരെ ആദരിക്കലും പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വെറുതെ പാടിയ പക്ഷി കവിതാ സമാഹാര പ്രകാശനവും നടന്നു. സമിതി സെക്രട്ടറിഎ.കെ സതീഷ് കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സരിത അശോകന്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!