പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരൂര് പടവുകളിലെ കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ നെല്‍വിത്ത് വിതരണ പദ്ധതിക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന് തളികശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.അറക്കല്‍ മുജീബിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പരൂര് പടവ് കമ്മിറ്റി പ്രസിഡന്റും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അബൂബക്കര്‍ കുന്നംകാട്ടയില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ ഏക്കറിന് 25 കിലോ വിത്ത് വീതമാണ് കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നത്. 110 ദിവസം മൂപ്പുള്ള ‘കാഞ്ചന’ ഇനം വിത്താണ് പ്രദേശത്തെ കൃഷിക്കായി വിതരണം ചെയ്യുന്നത്.ചടങ്ങില്‍ പടവ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, കൃഷിഭവന് ഓഫീസര്‍ നൈമ നൗഷാദ് അലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ നൗഫല്‍ അബ്ദുല്‍ ഷുക്കൂര്‍ കോറോത്തല്, പരൂര് പടവ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



