ഒക്ടോബര്‍ 15, 16, 17, 18 തിയ്യതികളില്‍ നെല്ലുവായ് പേള്‍ റീജന്‍സിയില്‍ നടക്കുന്ന എരുമപ്പെട്ടി കള്‍ച്ചറല്‍ അക്കാദമി ഒന്നാമത് സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ ഭാഗമായുള്ള സപ്ലിമെന്റിന്റെ പ്രകാശനം നടന്നു. സംസ്ഥാന ലൈബ്രററി കൗണ്‍സില്‍ അംഗം ടി.കെ.വാസു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അക്കാദമി ചെയര്‍മാന്‍ ടി.കെ.ശിവന്‍ അധ്യക്ഷനായി. രക്ഷാധികാരി എസ്.ബസന്ത്‌ലാല്‍, സുമന സുഗതന്‍, പി.ടി.സുശാന്ത്, അരവിന്ദന്‍ നെല്ലുവായ്, എന്‍.എസ്.അങ്കിത, ശ്രീനിവാസന്‍ മങ്ങാട്, എം.വി.വിനീത് സംസാരിച്ചു. കണ്‍വീനര്‍ ടി.ആര്‍. ഉണ്ണികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ പി.ബി.ബിബിന്‍ നന്ദിയും പറഞ്ഞു.



