പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്ക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയും ആധുനിക ചികിത്സാസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചെറുവല്ലൂര് കുടുംബാരോഗ്യ കേന്ദ്രത്തില് നിര്മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്മ്മം നടന്നു. കേന്ദ്ര ധനകാര്യ കമ്മീഷന് ഫണ്ടില് നിന്നും 1.5 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്മ്മിക്കുന്നത്.ചടങ്ങില് പൊന്നാനി എം.പി ശഅബ്ദു സമദ് സമദാനി ശിലാസ്ഥാപനം ഉദ്ഘാടനം നിര്വ്വഹിച്ചു. പൊന്നാനി എം.എല്.എ കെ.പി . നൗഷാദലി അധ്യക്ഷത വഹിച്ചു . പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാര് കെ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസിയ റഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പര് അഷ്ഹര് പെരുമുക്ക്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഷ്റഫ് ആലൂങ്ങല്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പൊറാടത്ത് കുഞ്ഞിമോന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്പേഴ്സണ് നസീറാബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ഫാത്തിമ ചന്ദനത്തേല് എന്നിവര് വിശിഷ്ടാതിഥികളായി പങ്കെടുത്തു.പഞ്ചായത്ത് മെമ്പര്മാരായ സതി ടീച്ചര്, ഷാഹിന്ബാന്, ഷാജിത, കെ.ടി. റസാഖ്, കോയ തെക്കേപ്പുറത്ത്, അസ്മാത്ത് ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജില്ലാ മെഡിക്കല് ഓഫീസര് ഡോക്ടര് വി വിനോദ്, ജില്ലാ പ്രോഗ്രാം മാനേജര് ഡോക്ടര് കെ എം ജാഫര്, ബ്ലോക്ക് മെഡിക്കല് ഓഫീസര് ഡോക്ടര് ഹാഫിസ്, മെഡിക്കല് ഓഫീസര് ഡോക്ടര് പി പ്രവീണ് എന്നിവരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ജലാല്, സുബൈര്, എന്നിവരും ചടങ്ങില് സംബന്ധിച്ചു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് രജനി നന്ദി പറഞ്ഞു.



