31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Chavakkad ചാവക്കാട് ആലുംപടിയിലെ പെട്ടിക്കടയില്‍ നിന്ന് പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

ചാവക്കാട് ആലുംപടിയിലെ പെട്ടിക്കടയില്‍ നിന്ന് പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

37

ചാവക്കാട് ആലുംപടിയിലെ പെട്ടിക്കടയില്‍ നിന്ന് പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആലുംപടി സ്വദേശി പുക്കോട്ടില്‍ വീട്ടില്‍ കണ്ണന്‍ എന്ന വിപിന്‍ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുംപടിയിലെ അര്‍ജുന്‍ എന്നയാളുടെ കടയില്‍നിന്നാണ് പ്രതി പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടര്‍ന്ന് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രീത ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്.ഐ. ജലീല്‍, രിജിത്, രജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

ADVERTISEMENT
error: Content is protected !!