31.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Perumpilavu ഡി.എ.ഡബ്ലിയു.എഫ് പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

ഡി.എ.ഡബ്ലിയു.എഫ് പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

23

ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുതലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്മിറ്റി രൂപീകരിച്ചത്. ഡി.എ.ഡബ്ലിയു.എഫ്. ഏരിയ സെക്രട്ടറി പി.എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഉഷയ്ക്ക് അംഗത്വം നല്‍കികൊണ്ട് പിഎ മുസ്തഫ നിര്‍വഹിച്ചു. സംഘടനയുടെ പഞ്ചായത്ത് കമ്മിറ്റി അംഗം അരവിന്ദാക്ഷന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നാരായണന്‍, കുന്നംകുളം ഏരിയ കമ്മിറ്റി ട്രഷറര്‍ ജോഷി ജോണ്‍, വൈസ് പ്രസിഡന്റ് വിജേഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് രാജു, സെക്രട്ടറി ഉഷ, വൈസ് പ്രസിഡന്റ് വിജേഷ്, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!