31.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Guruvayur ദേശീയ വനിതാ കമ്മീഷന്‍ അംഗം അഡ്വ: നിവേദിത സുബ്രഹ്‌മണ്യന് സ്വീകരണം നല്‍കി

ദേശീയ വനിതാ കമ്മീഷന്‍ അംഗം അഡ്വ: നിവേദിത സുബ്രഹ്‌മണ്യന് സ്വീകരണം നല്‍കി

9

ദേശീയ വനിതാ കമ്മീഷന്‍ അംഗം അഡ്വ: നിവേദിത സുബ്രഹ്‌മണ്യന് പൈതൃകം ഗുരുവായൂര്‍ സ്വീകരണം നല്‍കി. പൈതൃകം പ്രസിഡണ്ട് അഡ്വ. സി. രാജഗോപാലന്‍ പൊന്നാടയണിയിച്ചു. മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍ ഉപഹാരം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ഡോ: കെ.ബി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ: രവി ചങ്കത്ത്, മണലൂര്‍ ഗോപിനാഥ്, കെ.കെ. വേലായുധന്‍, ജയശ്രി രവികുമാര്‍, മുരളി അകമ്പടി തുടങ്ങിയവര്‍ സംസാരിച്ചു. പൈതൃകം കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ആദരിച്ച ചെറുവയല്‍ രാമനെ അനുസ്മരിച്ചു. കാശി യാത്രികര്‍ക്ക് ആദരവും നല്‍കി. ഏകാദശി സാംസ്‌ക്കാരിക സമ്മേളനത്തിന് 101 സ്വാഗതസംഘവും രൂപീകരിച്ചു.

 

ADVERTISEMENT
error: Content is protected !!