29.5 C
Kunnamkulam
Sunday, October 18, 2026
Home Bureaus Perumpilavu ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആദരവ്; ‘വിട പറയാം ലഹരിയോട്, കാത്തുസൂക്ഷിക്കാം നമ്മെത്തന്നെ’ പദ്ധതിയുടെ ബ്രോഷര്‍ കൈമാറി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആദരവ്; ‘വിട പറയാം ലഹരിയോട്, കാത്തുസൂക്ഷിക്കാം നമ്മെത്തന്നെ’ പദ്ധതിയുടെ ബ്രോഷര്‍ കൈമാറി

33

കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ”വിട പറയാം ലഹരിയോട്, കാത്തുസൂക്ഷിക്കാം നമ്മെത്തന്നെ”എന്ന ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി,സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’പദ്ധതിക്ക് പിന്തുണയറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആദരവും പദ്ധതിയുടെ ബ്രോഷറും കൈമാറി.ഗുരുവായൂര്‍ പാഞ്ചജന്യം റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടമാണ് ഉപഹാരം കൈമാറിയത്.കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍.ഷാജി തോമസ്,പദ്ധതി വിശദീകരണം നല്‍കി.തൃശൂര്‍ ഡി.സി.സി.പ്രസിഡന്റ് ജോസഫ് ടാജറ്റ്,കെ.പി.സി.സി.സെക്രട്ടറി പി.ടി.അജയ് മോഹന്‍,കുന്നംകുളം ഏരിയ സെക്രട്ടറി അഷ്‌റഫ് ടി.എ. സന്നിഹിതരായിരുന്നു.പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ ക്വിസ് മത്സരം,ഓര്‍മ്മമരം നടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘം നടപ്പിലാക്കിവരുന്നു.

 

ADVERTISEMENT
error: Content is protected !!