29.6 C
Kunnamkulam
Monday, October 19, 2026
Home Bureaus Punnayurkulam തെക്കേപുന്നയൂരില്‍ സ്വകാര്യ സ്‌കൂളിനു സമീപം മാലിന്യം തള്ളുന്നതായി പരാതി

തെക്കേപുന്നയൂരില്‍ സ്വകാര്യ സ്‌കൂളിനു സമീപം മാലിന്യം തള്ളുന്നതായി പരാതി

11

തെക്കേപുന്നയൂരില്‍ സ്വകാര്യ സ്‌കൂളിനു സമീപം പാടം മണ്ണിട്ടു നികത്തുന്നു. തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നികത്തല്‍ തുടരുകയാണ്. കടുത്ത ആരോഗ്യ പ്രശ്‌നത്തിനു കാരണമാകുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയ അവശിഷ്ടങ്ങളാണ് തള്ളുന്നത്.സ്വകാര്യ സ്‌കൂളിലേക്കുള്ള വഴിക്ക് സമീപത്തെ പാടത്താണ് മാലിന്യം തള്ളുന്നത്. റോഡരുകില്‍ വലിയ ഉയരത്തില്‍ മതില്‍ കെട്ടിയതിനാല്‍ ഇവിടെ ലോറി വരുന്നതോ മണ്ണിടുന്നതോ പുറത്തു കാണില്ല. ഏതാനും ലോഡ് അവശിഷ്ടം എത്തിച്ചാല്‍ ഇത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരത്തി അതിനു മുകളില്‍ നല്ല മണ്ണ് ഇടുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. പിവിസി പൈപ്പ് കഷ്ണങ്ങള്‍, സിമന്റ് ചാക്ക്, വൈറ്റ് സിമന്റ് ചാക്ക്, ഹാര്‍ഡ്‌ബോര്‍ഡ്, തെര്‍മോകോള്‍ തുടങ്ങിയാണ് പ്രധാനമായും ഉള്ളത്. ഈ വ്യക്തിയുടെ ചാവക്കാട് നഗരത്തിലെ കെട്ടിട നിര്‍മാണ അവശിഷ്ടങ്ങളാണ് അതേപടി ഇവിടെ എത്തിക്കുന്നതെന്ന് പറയപ്പെടുന്നു. ഇതിനു സമീപത്തെ സ്‌കൂളിലേക്ക് വഴി നിര്‍മിക്കാന്‍ എന്ന പേരില്‍ ഏതാനും വര്‍ഷം മുന്‍പ് ഇവിടെ പാടം നികത്തിയിരുന്നു. സ്‌കൂളിലേക്ക് വേറെ വഴി നിലവില്‍ ഉള്ളപ്പോഴാണ് പാടം നികത്തിയത്. പരാതിയെ തുടര്‍ന്ന് പണി നിര്‍ത്തിയെങ്കിലും പിന്നീട് വീണ്ടും ഇവിടെ മണ്ണിട്ടു. ഇതിനു ബാക്കിയുള്ള സ്ഥലത്താണ് ഇപ്പോള്‍ അവശിഷ്ടം തള്ളുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യം തള്ളുന്നത് ആരോഗ്യ വകുപ്പും പഞ്ചായത്തും കണ്ടില്ലെന്നു നടിക്കുന്നുവെന്നാണ് ആക്ഷേപം. ഇതിന് പരാതി പറയുന്നവരെ പണ സ്വാധീനവും ആള്‍ ബലവും കാണിച്ചു നിരുത്സാഹ പെടുത്തുകയാണെന്നാണ് നാട്ടുകാര്‍ക്കിടയിലുള്ള ആക്ഷേപം.

 

ADVERTISEMENT
error: Content is protected !!