ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡിഎസിന്റെ നേതൃത്വത്തില്‍ പോഷണ്‍ മാ 2026 ബ്ലോക്ക്തല ക്യാമ്പയിന്‍ സംഘടിപ്പിച്ചു.രാജ്യത്ത് കുട്ടികളിലെയും അമ്മമാരുടെയും പോഷകാഹാര നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026-ന്റെ ഭാഗമായാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് ഐ.സി.ഡി.എസിന്റെ കീഴില്‍ ബ്ലോക്ക്തല ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. കേച്ചേരി സിറ്റിമഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി. രഘുനാഫ് നിര്‍വ്വഹിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ജിഷ സുനില്‍കുമാര്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷൈല പുഷ്പാകരന്‍, ചൊവ്വന്നൂര്‍ ഐ.സി.ഡി.എസ്. സി.ഡി.പി.ഒ.-കെ.ബബിത, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എം.വി. ലീജ എന്നിവര്‍ സംസാരിച്ചു. ഭക്ഷണ വൈവിധ്യവും പ്രോട്ടീന്‍ ലഭ്യതയും ഉറപ്പാക്കുക, അങ്കണവാടികള്‍ വഴി ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം നല്‍കുക, പ്രാരംഭ ബാല്യകാല വിദ്യാഭ്യാസവും പോഷകാഹാരവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കുട്ടികളുടെ ആദ്യ 1,000 ദിവസങ്ങളിലെ മാതൃ പോഷകാഹാരത്തിന് പ്രാധാന്യം നല്‍കുക തുടങ്ങിയവയാണ് രാഷ്ട്രീയ പോഷണ്‍ മാ 2026-ന്റെ ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യങ്ങള്‍. നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെ അങ്കണവാടികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ ചര്‍ച്ചയായി. ചൊവ്വന്നുര്‍, കണ്ടാണശ്ശേരി, കടങ്ങോട്, ചൂണ്ടല്‍, വേലൂര്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ ജീവനക്കാരും കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിന്റെ ഭാഗമായി. മാതാപിതാക്കളുടെ പോഷകാഹാരം പ്രദര്‍ശന മത്സരം, പോഷകാഹാരത്തെ കുറിച്ചുള്ള കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. പോഷകാഹാരം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്ക് സമ്മാനദാനവും നല്‍കി.പോഷകാഹാരത്തെക്കുറിച്ച് നടന്ന ബോധവല്‍ക്കരണ ക്ലാസ്സിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യൂനസ് നേതൃത്വം നല്‍കി.
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ഐ.സി.ഡിഎസ് ‘പോഷണ്‍ മാ 2026’ ബ്ലോക്ക്തല ക്യാമ്പയിന്‍ സംഘടിപ്പിച്ചു



