31.6 C
Kunnamkulam
Thursday, October 29, 2026
Home Bureaus Thrithala അകിലാണത്ത് ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞു; ലോറിയും ഡ്രൈവറേയും കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു

അകിലാണത്ത് ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞു; ലോറിയും ഡ്രൈവറേയും കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു

79

അകിലാണത്ത് ക്വാറിയിലേക്ക് ടോറസ് ലോറി മറിഞ്ഞു; ലോറിയും ഡ്രൈവറേയും കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു.അകിലാണത്തെ പോപ്പുലര്‍ ഗ്രാനൈറ്റ് കരിങ്കല്‍ ക്വാറിയിലാണ് അപകടം. മണ്ണ് തട്ടുന്നതിനിടെ ടോറസ് ലോറി നിയന്ത്രണം വിട്ട് ക്വാറിയിലെ ആഴമേറിയ കുഴിയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.മണ്ണ് ഇറക്കുന്നതിനിടെ പിന്നിലേക്ക് എടുത്ത വാഹനം ക്വാറിയുടെ വശത്തെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട ലോറിയേയും അതിനുള്ളിലുണ്ടായിരുന്ന ഡ്രൈവറേയും കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിവരികയാണ്.ഫയര്‍ഫോഴ്സും പോലീസും മുങ്ങല്‍ വിദഗ്ദരും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ക്വാറിയിലെ വെള്ളക്കെട്ടും വലിയ താഴ്ചയും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ADVERTISEMENT
error: Content is protected !!